Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം. എഐക്യാമറ വിവാദം അന്വേഷിക്കുന്ന മുഹമ്മദ് ഹനീഷിന് ആരോഗ്യ കുടംബക്ഷേമ വകുപ്പിന്‍റെ ചമുതല നല്‍കിയാതായി റിപ്പോർട്ട്. വ്യവസായ പ്രിൻസിൽ സെക്രട്ടറിയായി ടിഹ്കു ബിസ്വാളിനെ നിയമിച്ചതായും റിപ്പോർട്ട്. മുഹമ്മദ് ഹനീഷ് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കും.

എന്നാൽ ഐഎഎസ് തലപ്പത്തെ മാറ്റം അന്വേഷണത്തിന് തടസമാകില്ല എന്നാണ് മുകളിൽ നിന്നും വരുന്ന വിവരം. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെ മാറ്റി. നികുതി എക്സൈസ് വകുപ്പിലേക്കാണ് മാറ്റിയത്.റാണി ജോർജാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി.

ചീഫ് സെക്രട്ടറി വിപി ജോയിക്ക് ഇതാദ്യമായി ഒരു വകുപ്പിന്‍റെ ചുമതല നല്‍കി. ഔദ്യോഗിക ഭാഷയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയത്. തദ്ദേശ സ്വയംഭരണ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ശര്‍മ്മിള മേരി ജോസഫിന് സാമൂഹ്യ നീതി വകുപ്പിന്‍റെ അധിക ചുമതല നല്‍കി

സഹകരണവകുപ്പിന്‍റെ ചമുതലയുണ്ടായിരുന്ന മിനി ആന്‍റണിക്ക് ന്യൂനപക്ഷ ക്ഷേമത്തിന്‍റെ അധിക ചുമതല നല്‍കി. ഐടി വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന രത്തന്‍ ഖേല്‍ക്കര്‍ക്ക് ആരോഗ്യവിദ്യാഭ്യാസ വകുപ്പിന്‍റെ അധിക ചുമതല നല്‍കി.

തൊഴില്‍ വകുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന അജിത്കുമാറിന് കയര്‍.കൈത്തറി, കശുവണ്ടി വ്യവസായ വകുപ്പിന്‍റെ അധിക ചുമതല നല്‍കി. കാസര്‍കോട് കളക്ടറായിരുന്ന ഭണ്ടാരി സ്വാഗത് രവീര്‍ചന്ദിന് ജല അതോറിറ്റിയുടെ എംഡിയാക്കി

കാസര്കോട് കളക്ടറായി ഇനഭാസരിനെ നിയമിച്ചു.പ്രവേശന പരീക്ഷ കമ്മീഷണറായി അരുണ്‍ കെ വിജയനെ നിയോഗിച്ചു. രജിസ്ട്രേഷന്‍ വകുപ്പ് ഐജിയായി കണ്ണൂര്‍ ജില്ല വികസന കമ്മീഷണര്‍ മേഘശിരിയെ നിയമിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...