സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. പവന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 45,280 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 5660 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 45,200 രൂപയും ഗ്രാമിന് 5650 രൂപയുമായിരുന്നു വില. ഈ മാസം ഇതുവരെ പവന് 720 രൂപയുടെ വർധനവാണ് ഉണ്ടായത്.
സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് 78.10രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിക്ക് 624.8 രൂപയും 10 ഗ്രാമിന് 781 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 78,100 രൂപയുമാണ് വില.
