Friday, June 2, 2023

ആറ്റ്ലീ- ഷാരൂഖ് ബ്രഹ്‌മാണ്ട ചിത്രം ജവാന്റെ റിലീസ് പ്രഖ്യാപിച്ചു

ആറ്റ്ലീ- ഷാരൂഖ് ബ്രഹ്‌മാണ്ട ചിത്രം ജവാന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഷാറൂഖ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍.

ഗംഭീരമായ മോഷന്‍ പോസ്റ്ററോട് കൂടിയാണ് റിലീസ് ഡേറ്റ് അന്നൗന്‍സ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 7ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ‘ജവാന്‍’ റിലീസ് ചെയ്യും എന്നാണ് പുറത്തു വരുന്ന വിവരം.

ചിത്രത്തിൽ ഷാരൂഖ് ഖാനോടൊപ്പം വിജയ് സേതുപതി, നയന്‍താര എന്നിവരും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ജവാനില്‍ ബോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നും ഉള്ള മറ്റു സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യവും ഉണ്ടാവുമെന്ന സൂചനകളും ഉണ്ട്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles