Monday, September 25, 2023

വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ട, സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ

കൊച്ചി : താനൂർ ബോട്ടപകടത്തിന്റെ സാഹചര്യത്തിൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ എം ഡി ലോക് നാഥ് ബഹ്റ. എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയാണ് വാട്ടർ മെട്രോയിലെ യാത്ര. യാത്രികരുടെ എണ്ണത്തിൽ കർശനമായ നിയന്ത്രണം ഉണ്ട്. അത് ലംഘിക്കില്ല. ബോട്ടിന് ഏതെങ്കിലും സാങ്കേതിക തകരാറുണ്ടായാൽ പരിഹരിക്കാൻ കൊച്ചിൻ ഷിപ്യാർഡിലെ എൻജിനിയർമാരുണ്ട്. സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ലോക് നാഥ് ബഹ്റ വിശദീകരിച്ചു.  

Related Articles

Latest Articles