Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പ്രശ്ന പരിഹാര ദൗത്യവുമായി പോലീസിൽ ‘അവൾ’ വരുന്നു ; പദ്ധതിയുടെ ലക്ഷ്യങ്ങൾ ഇങ്ങനെ

പോലീസിൽ ‘അവൾ’ ഒരുങ്ങിക്കഴിഞ്ഞു .വനിതാ പൊലീസുകാരുടെ ജോലി സംബന്ധവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹാരത്തിനുമായാണ് ‘അവൾ’ വരുന്നത് .

തിരുവനന്തപുരം റൂറൽ പൊലീസാണ്‌ വനിതാ പൊലീസുകാർക്കായി പദ്ധതി തയ്യാറാക്കിയത്‌. എല്ലാ പൊലീസ്‌ സ്റ്റേഷനിലും മെന്റർ സംവിധാനവും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്‌.

വനിതാ പൊലീസുകാർക്ക് അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾ പലപ്പോഴും പുരുഷ ഓഫീസർ മെന്ററുമായി പങ്കിടാൻ പ്രയാസമായിരിക്കും. ഈ പ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി .

വനിതാ പൊലീസിന്റെ വ്യക്തിപരവും ജോലിയുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങൾ തിരിച്ചറിയുക, ആവശ്യങ്ങളിലും പ്രശ്നങ്ങളിലും ശ്രദ്ധ നൽകുകയും അവരുടെ ഔദ്യോഗികവും വ്യക്തിപരവുമായ ക്ഷേമത്തിന് മതിയായ പിന്തുണ നൽകുകയും ചെയ്യുക.

ജോലി സ്ഥലങ്ങളിൽ എല്ലാത്തരം ഉപദ്രവവും ഒഴിവാക്കുക, സ്റ്റേഷനുള്ളിൽ ആരോഗ്യകരവും സൗഹാർദപരവുമായ പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനത്തിലേക്ക് നയിക്കുക, സ്ത്രീകൾക്ക് അവരുടെ പ്രശ്നങ്ങൾ പ്രകടിപ്പിക്കാനും അതിനുള്ള പരിഹാരങ്ങൾ നേടാനും സുശക്തവും സുരക്ഷിതവുമായ ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്ന ഒരു സംവിധാനം സൃഷ്ടിക്കുക എന്നീ ഉദ്ദേശ്യത്തോടെയാണ്‌ പദ്ധതിക്ക്‌ തുടക്കമിട്ടതെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപ്പ വ്യക്തമാക്കി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...