Tuesday, June 6, 2023

തീരം തൊടാനൊരുങ്ങി ‘മോക്ക’ ചുഴലിക്കാറ്റ്, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിയാർജ്ജിക്കുന്നതായി റിപ്പോർട്ട്. ന്യൂനമർദ്ദം നാളെ മുതൽ ചുഴലിക്കാറ്റായി രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘മോക്ക’ എന്നാണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. തുടക്കത്തിൽ ബംഗ്ലാദേശ്- മ്യാന്മാർ തീരത്തേക്കാണ് മോക്കയുടെ സഞ്ചാര പാത. ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മെയ് 12 വരെയാണ് കേരളത്തിൽ കനത്ത മഴ തുടരുക. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടി, മിന്നൽ, കാറ്റ് എന്നിവയും അനുഭവപ്പെടുന്നതാണ്. അതേസമയം, മെയ് 11- ന് വയനാട് ജില്ലയിൽ യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ അഞ്ച് ദിവസങ്ങളിലും കനത്ത മഴ ലഭിക്കുന്നതിനാൽ, ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്. കൂടാതെ, ഇടിമിന്നലുകൾ ഉള്ള സമയത്ത് കൃത്യമായ മുൻകരുതലകളും സ്വീകരിക്കണം.

ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ആദ്യത്തെ ചുഴലിക്കാറ്റാണ് മോക്ക. ചുഴലിക്കാറ്റിന് മോക്ക എന്ന പേര് നിർദ്ദേശിച്ചത് യെമനാണ്. അവിടെയുള്ള തുറമുഖ നഗരത്തിന്റെ പേരാണ് മോക്ക. കാപ്പി കച്ചവടത്തിന് പേരുകേട്ട ഈ സ്ഥലത്ത് നിന്ന് തന്നെയാണ് മോക്ക കോഫി എന്ന പേര് ലഭിച്ചത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles