Monday, September 25, 2023

രാഹുൽഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേറ്റ് ഉൾപ്പെടെ 68 പേർക്ക് സ്ഥാനക്കയറ്റം ; യോഗ്യത മറികടന്നാണ് നിയമനമെന്ന കേസ് സുപ്രീംകോടതി പരിഗണനയ്ക്കായി മാറ്റി

മോദി പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേറ്റ് ഉൾപ്പെടെ 68 പേർക്ക് യോഗ്യത മറികടന്ന് സ്ഥാനക്കയറ്റം നൽകിയെന്ന ഹർജി സുപ്രീംകോടതി ഉത്തരവിനായി മാറ്റി.

സമാനമായ വിഷയം മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലിരിക്കേ ജസ്റ്റിസ് എം.ആർ. ഷായുടെ ബെഞ്ച് ഈ കേസ് പരിഗണിച്ചതിനെക്കുറിച്ച് ചോദ്യമുയർന്നതോടെ സുപ്രീംകോടതിയിൽ ഇന്നലെ വാദങ്ങളുണ്ടായി.

ഓൾ ഇന്ത്യ ജഡ്ജസ് അസോസിയേഷന്റെ സമാനമായ വിഷയത്തിലുള്ള കേസ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് പരിഗണിക്കുന്നുണ്ട് എന്നിരിക്കേ ഈ വിഷയം തീർപ്പാക്കാൻ എന്തിനാണ് തിരക്കുകൂട്ടുന്നതെന്ന് ജസ്റ്റിസ് സി.ടി. രവികുമാർകൂടി ഉൾപ്പെട്ട ബെഞ്ചിനോട് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചോദിച്ചിരുന്നു

Related Articles

Latest Articles