Friday, June 2, 2023

വാക്കേറ്റത്തെ തുടർന്ന് ലോറി ഡ്രൈവർ സഹായിയെ തലക്കടിച്ച് കൊലപ്പെടുത്തി

കണ്ണൂർ നിടുംപൊയിലിൽ ലോറി ഡ്രൈവർ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി. മാനന്തവാടി ചുരം റോഡിലാണ് സംഭവം. കൊല്ലം സ്വദേശി സിദ്ദിഖ് (28)ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ പ്രതിയായ ഡ്രൈവർ നിഷാദ് കണ്ണവം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

യാത്രക്കിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഡ്രൈവറായ നിഷാദ് സിദ്ധിഖിനെ ജാക്കി ലിവർ ഉപയോഗിച്ച് തലക്കടിക്കുകയുമായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 5.30 നാണ് സംഭവം.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles