Monday, September 25, 2023

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 44,560 60 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 5,695 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 1000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 45,360 രൂപയായിരുന്നു വില. ആഗോള സ്വർണ വിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെ വില നിശ്ചയിക്കുന്നത്. ആഗോള തലത്തിൽ ഒരു ട്രോയി ഔൺസ് സ്വർണത്തിന് 2,031.4 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.

Related Articles

Latest Articles