സുല്‍ത്താന്‍ ബത്തേരി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവഡോക്ടർ പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ .പൊലീസിന്‍റെ കൃത്യമായ അനാസ്ഥയാണ് സംഭവത്തിന് വഴിവച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരടേണ്ടി വന്നത് ആരോഗ്യ മന്ത്രിക്കാണെന്നും ഗിന്നസ് ബുക്കിൽ ഇടം നേടുമെന്നും അദ്ദേഹം പരിഹസിച്ചു. ഡോക്ടർമാരുടെ പരാതികൾ ഗവൺമെന്‍റ് പരിഗണിച്ചില്ല എന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.