Monday, September 25, 2023

 തീരാതെ ക്യാമറ വിവാദം ; ജൂൺ 5 മുതൽ ട്രാഫിക്ക് നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ തീരുമാനം

എ ഐ ക്യാമറയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ ജൂൺ 5 മുതൽ ഈടാക്കാൻ തീരുമാനം.

ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. റോഡിൽ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങൾക്ക് മെയ് 5 മുതൽ ബോധവത്കരണ നോട്ടീസ് നൽകിയിരുന്നു. ​ഗതാ​ഗത മന്ത്രി വിളിച്ച യോ​ഗത്തിലാണ് തീരുമാനം.

എ ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങിയിരുന്നു. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. ഈ മാസം 20 മുതൽ പിഴ ഈടാക്കാനായിരുന്നു തീരുമാനം.

Related Articles

Latest Articles