Monday, September 25, 2023

പല പ്രാവശ്യം ചോദിച്ചിട്ടും മമ്മൂക്ക പറയുന്നത് വേണ്ടടാ എന്നാണ്, എന്നെങ്കിലും പച്ചക്കൊടി വീശും, അന്ന് ആ സിനിമ ചെയ്യും: മമ്മൂട്ടിയുടെ ബയോപിക്കിനെക്കുറിച്ച് ജൂഡ്

കേരളം കണ്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ 2018 ആണ് ജൂഡിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. പ്രേക്ഷക പ്രശംസ ലഭിച്ച് ചിത്രം മുന്നേറുമ്പോൾ മമ്മൂട്ടിയുടെ ബയോപിക്കിനെ കുറിച്ച് ജൂഡ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ബയോപിക്കിന് മമ്മൂട്ടി മാത്രം സമ്മതിക്കുന്നില്ലെന്നാണ് ജൂഡ് ആന്റണി പറയുന്നത്. പല പ്രാവശ്യം ചോദിച്ചിട്ടും മമ്മൂക്ക പറയുന്നത് വേണ്ടടാ എന്റെ ജീവിതം സിനിമയാക്കണ്ട എന്നാണെന്നും ജൂഡ് പറഞ്ഞു. ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സംവിധായകന്റെ പ്രതികരണം.

Related Articles

Latest Articles