ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശിനും മ്യാന്മറിനും ഇടയില്‍ കരതൊട്ടു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.
മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു.ഇരു രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത് കനത്ത നാശനഷ്ടം.സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യല്ലോ അലര്‍ട്ട് നല്കി