Vismaya News
Connect with us

Hi, what are you looking for?

HEALTH

ദഹനത്തിനും രോഗപ്രതിരോധശേഷിക്കും വരെ നെല്ലിക്ക; അറിയാം നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍…

വിറ്റാമിന്‍ ബി, സി,ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും വളരെയധികം ഉപയോഗപ്രദമാണ്. നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം, അസിഡിറ്റി എന്നീ പ്രശ്‌നങ്ങളുള്ളവര്‍ക്ക് വലിയ ആശ്വാസം നല്‍കും.

അള്‍സര്‍ ഉള്ളവര്‍ക്ക് ഇത് കുടിക്കുന്നത് നല്ലതാണ്. നെ​ല്ലി​ക്ക​യി​ല്‍ അടങ്ങിയിരിക്കുന്ന ഇ​രു​മ്പ് ര​ക്ത​ത്തി​ലെ ഹീ​മോ​ഹീമോഗ്ലോബി​ൻ കൂട്ടുന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. അതുവഴി വിളര്‍ച്ച തടയാനും ഇവ സഹായിക്കും. കൂടാതെ വി​റ്റാ​മി​നുകളും ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തി​മി​രസാധ്യത കുറയ്ക്കുന്നതിനും സ​ഹാ​യിക്കും. നെ​ല്ലി​ക്ക​യി​ലെ കാത്സ്യം എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യത്തിന് നല്ലതാണ്.

നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. അതിനാല്‍ ദിവസവും നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ നെല്ലിക്കാ നീര് കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. വൃക്കകളുടെ ആരോഗ്യത്തിനും നെല്ലിക്ക ബെസ്റ്റാണ്. ഒപ്പം പ​തി​വാ​യി നെ​ല്ലി​ക്ക ക​ഴി​ക്കു​ന്ന​ത് കൊ​ള​സ്ട്രോ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന് സ​ഹാ​യിക്കും. അ​തു​പോ​ലെ​ത​ന്നെ ഹൃദയധമനികളുടെ ആരോഗ്യം വർധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാനും നെല്ലിക്ക സഹായിക്കും.

തലമുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. ചർമ്മത്തിന്‍റെ യുവത്വവും സൗന്ദര്യവും നിലനിർത്താൻ നെല്ലിക്ക ഏറേ ഗുണം ചെയ്യും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...