Friday, June 2, 2023

വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: ഡോ. വന്ദനാ ദാസിൻ്റെ കൊലപാതകത്തിൽ ജയിലിൽ കഴിയുന്ന പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കൊട്ടാരക്കര കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക.

സംഭവ ദിവസത്തെ സിസിടിവി ദ്യശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക്കുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും. കേസിൽ നിർണായകമാകുന്ന ദൃശ്യങ്ങളാണ് കോടതിയിൽ സമർപ്പിക്കുക. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ആരോഗ്യ ഡയറക്ടര്‍ക്കും ഇന്ന് സമർപ്പിക്കും. സന്ദീപിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് നീക്കം. ഇന്നലെയും ജയിൽ ഡോക്ടര്‍ പരിശോധിച്ചതിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുൺ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സന്ദീപ് അതിക്രമം കാണിച്ചത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles