കൊച്ചിയിൽ സിഐക്ക് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഇന്നലെ രാത്രി വാഹന പരിശോധനയ്ക്കിടെയാണ് സംഭവം ഉണ്ടായത്.
സംഭവത്തിൽ നോർത്ത് സിഐയെ കയ്യേറ്റം ചെയ്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് എന്നാണ് പുറത്തു വരുന്ന വിവരം.
കൃത്യനിർവഹണം തടസപ്പെടുത്തൽ, ഭീഷണി, കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതേസമയം ആകാരമിച്ചതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.