Friday, June 2, 2023

പൊന്നിയിൻ സെൽവന്റെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷനിൽ എൻഫോഴ്സ്മെന്റിന്റെ പരിശോധന

പൊന്നിയിൻ സെൽവന്റെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷനിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റിന്റെ പരിശോധന നടക്കുന്നതായി റിപ്പോർട്ട്. ചെന്നൈയിലെ ഓഫീസടക്കം പത്ത് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൽ ശെൽവൻ 1, പൊന്നിയിൽ ശെൽവൻ 2, കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ഉൾപ്പെടെയുളള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് ലൈക പ്രൊഡക്ഷൻസ്.

രണ്ട് ചിത്രങ്ങളുടെ തുടർവിജയത്തിന് പിന്നാലെയാണ് നിർമ്മാണ കമ്പനിയിലെ എൻഫോഴ്സ്മെന്റ് പരിശോധന നടക്കുന്നത്. കള്ളപ്പണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്നാണ് ഇഡി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

ഇന്ത്യന്‍ സിനിമയില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിൽ ശെൽവൻ 1. 492 കോടി ആയിരുന്നു ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷൻ. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച വിജയം നേടി പ്രദർശനം തുടരുന്ന വേളയിലാണ് നിർമ്മാണ കമ്പനിയിൽ ഇപ്പോൾ പരിശോധന നടക്കുന്നത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles