Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മേയ്‌ 20,21,22 തീയതികളില്‍ പരശുറാം, രാജറാണി, ഗരീബ്‌രഥ് ഉൾപ്പടെ 8 ട്രെയിനുകൾ റദ്ദാക്കി


തിരുവനന്തപുരം: മേയ്‌ 20,21,22 തീയതികളില്‍ സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ റദ്ദാക്കി. തൃശ്ശൂര്‍ യാര്‍ഡിലും തിരുവനന്തപുരം ഡിവിഷനിലെ ആലുവ-അങ്കമാലി സെക്ഷനുകള്‍ക്കുമിടയില്‍ എന്‍ജിനീയറിങ് ജോലികള്‍ പുരോഗമിക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. എട്ട് ട്രെയിനുകള്‍ ഭാഗികമായും തടസ്സപ്പെടും.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

  • കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസ്(12202) – മേയ്‌ 21
  • ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ്(12201) – മേയ്‌ 22
  • നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്‌സ്പ്രസ്(16650) – മേയ്‌ 21
  • മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്(16649) – മേയ്‌ 20
  • നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്‌സ്പ്രസ്( 16350) – മേയ്‌ 22
  • കൊച്ചുവേളി- നിലമ്പൂര്‍ രാജറാണി എക്‌സ്പ്രസ്( 16349) – മേയ്‌ 21
  • മധുരൈ- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് ( 16344) – മേയ്‌ 22
  • തിരുവനന്തപുരം- മധുരൈ അമൃത എക്‌സ്പ്രസ് ( 16343) – മേയ്‌ 21

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

  • ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്(16301) മേയ്‌ 21-ന് ഷൊര്‍ണൂരിനും എറണാകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.
  • തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്(16302) മേയ്‌ 21-ന് എറണാകുളത്തിനും ഷൊര്‍ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും..
  • എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12617) മേയ്‌ 21-ന് എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
  • പാലക്കാട്-എറണാകുളം മെമു(06797) മേയ്‌ 21-ന് ചാലക്കുടിക്കും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
  • എറണാകുളം-പാലക്കാട് മെമു (06798) മേയ്‌ 21-ന് എറണാകുളത്തിനും ചാലക്കുടിക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
  • ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്(16128) മേയ്‌ 23 ന് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
  • ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ്(16127) മേയ്‌ 21-ന് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കപ്പെടും.
  • കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ് ( 16306 ) മേയ്‌ 22-ന് തൃശ്ശൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.

സമയക്രമം മാറ്റിയ ട്രെയിനുകൾ

  • മേയ്‌ 21-ന് 06.45 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17229 തിരുവനന്തപുരം സെൻട്രൽ-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് 5 മണിക്കൂർ 15 മിനിറ്റ് വൈകി 12.00 മണിക്ക് പുറപ്പെടും.
  • മേയ്‌ 21 ന് 09.15 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16346 തിരുവനന്തപുരം സെൻട്രൽ – ലോകമാന്യ തിലക് എക്‌സ്പ്രസ് 3 മണിക്കൂർ വൈകി 12.15 മണിക്ക് പുറപ്പെടും.
  • മേയ്‌ 21 ന് കൊച്ചുവേളിയിൽ നിന്ന് 11.10 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20909 കൊച്ചുവേളി – പോർബന്തർ എക്‌സ്‌പ്രസ് ഒരു മണിക്കൂർ 35 മിനിറ്റ് വൈകി 12.45 ന് പുറപ്പെടും
  • മേയ്‌ 21 ന് 2.50 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ട 16307 ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് 40 മിനിറ്റ് വൈകി 3.30-ന് പുറപ്പെടും
  • മേയ്‌ 22 ന് 2.25 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ് 4 മണിക്കൂർ 15 മിനിറ്റ് വൈകി 6,40 ന് പുറപ്പെടും.
  • മേയ്‌ 22-ന് 7.30-ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് 2 മണിക്കൂർ 15 മിനിറ്റ് വൈകി 7.45 ന് പുറപ്പെടും.
  • മേയ്‌ 21 ന് ടാറ്റാനഗറിൽ നിന്ന് 05.15 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 18189 ടാറ്റാനഗർ-എറണാകുളം എക്‌സ്പ്രസ് 3 മണിക്കൂർ 30 മിനിറ്റ് വൈകി 8.45 ന് പുറപ്പെടും

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...