Friday, June 2, 2023

കോന്നിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർ മരിച്ചു

കോന്നി: കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർ മരിച്ചു. ചിറ്റാർ മാമ്പാറയിൽ എംഎസ് മധു (65) ആണ് മരിച്ചത്. അപകടത്തില്‍ ടിപ്പർ ലോറിയുടെ മുൻ ഭാഗം പൂർണ്ണമായി തകർന്നു.

ഇന്ന് രാവിലെയോടെ ആണ് സംഭവം. കോന്നി പയ്യനാമൻ ഭാഗത്ത് നിന്നും പോയ ടിപ്പർ തണ്ണിത്തോട് ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ടിപ്പർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കോന്നി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി ക്രയിൻ ഉപയോഗിച്ചാണ് ടിപ്പർ നീക്കം ചെയ്തത്. ടിപ്പറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles