Tuesday, June 6, 2023

കാൻ ഫിലിം ഫെസ്റ്റിവലിൽ അതിഥിയായി ശ്രുതി ഹസൻ

താരപുത്രി എന്ന നിലയിൽ മാത്രമല്ല സ്വന്തമായും തന്റെ കഴിവ് തെളിയിച്ച താരമാണ് ശ്രുതി ഹസൻ. ഇന്നു തമിഴ്, തെലുങ്ക് സിനിമയിലെ സൂപ്പ‍ർ സ്റ്റാ‍‍‍ർ സിനിമകളിലെ നായികയാണ് താരം. കരിയറിൽ പുതിയ നേട്ടങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഇപ്പോൾ ശ്രുതി ഹാസൻ .

2023 മേയ് 16 മുതൽ 27 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ലിംഗസമത്വത്തെക്കുറിച്ചുള്ള വട്ടമേശ സമ്മേളനത്തിൽ ശ്രുതി ഹാസൻ അതിഥിയാവുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ആക്ടിവേറ്റിംഗ് ചേഞ്ച് എന്നതാണ് ചർച്ചാ വിഷയം.

സിനിമാ അടക്കമുള്ള വിനോദ മേഖലയിൽ സ്ത്രീകൾക്കുള്ള വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യാനും തുല്യതയും സൗഹൃദവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള വഴികൾ കണ്ടെത്താനുമുള്ള ചർച്ചകളാണ് ഫെസ്റ്റിവലിൽ ലക്ഷ്യമിടുന്നത്.

കെജിഎഫിനു ശേഷം സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പാൻ ഇന്ത്യൻ സിനിമ സലാറിൽ ശ്രുതി ഹാസനാണ് നായികയാകുന്നത്. ബാഹുബലി താരം പ്രഭാസ് നായകനാകുന്ന ചിത്രത്തിലൂടെ ശ്രുതി ഹാസൻ്റെ റേഞ്ച് തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം 2023 സെപ്റ്റംബർ 28 ന് തിയറ്ററിലെത്തും.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles