Tuesday, June 6, 2023

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ ആരാണെന്ന് അറിയാമോ?

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ ആരാണെന്ന് അറിയാമോ? ആ ക്രെഡിറ്റ് തമിഴ് നടൻ വിജയിക്കാണ്. ദക്ഷിണേന്ത്യന്‍ പത്രങ്ങളില്‍ ചോര്‍ന്ന സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം അവസാനമായി റിലീസ് ചെയ്ത വാരിസുവില്‍ സൂപ്പര്‍സ്റ്റാറിന് 150 കോടി രൂപ പ്രതിഫലം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിച്ചത്. അങ്ങനെ നോക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ പ്രതിഫലം രജനികാന്തിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണ്.

എന്നാല്‍ നിങ്ങള്‍ പറയുന്നത് പോലെ 150 കോടിയൊന്നും വിജയുടെ പ്രതിഫലം ഇല്ല എന്നും ദക്ഷിണേന്ത്യയില്‍ ഒരു നടനും ഇത്രയും പണം നല്‍കാനാവില്ല എന്നുമാണ് പ്രമുഖ നിർമ്മാതാവ് പറയുന്നത്. അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം 60-70 കോടിക്ക് അടുത്താണ്. വിജയ് അത്യാഗ്രഹിയായ താരമല്ല. തന്റെ സ്റ്റാര്‍ പവര്‍ തെളിയിക്കാന്‍ വേണ്ടി അദ്ദേഹം ഒരിക്കലും അന്യായ തുക ഈടാക്കില്ലെന്നും ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്‍മ്മാതാവ് പറയുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles