Friday, June 2, 2023

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കോടി രൂപയുടെ സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് കോടിയിലധികം രൂപയുടെ സ്വർണമാണ് പൊലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികളും ഒരു സ്ത്രീയും അറസ്റ്റിലായി. കോഴിക്കോട് കുന്നമംഗലം സ്വദേശി ഷബ്‌ന, കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീൻ, ഭാര്യ ഷമീന എന്നിവരാണ് പിടിയിലായത്

1884 ഗ്രാം സ്വർണവുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷബ്‌ന ഇന്നലെ വൈകുന്നേരം 6.30 ന് ആണ് കരിപ്പൂരിൽ എത്തിയത്. കസ്റ്റംസിന്റെ വിവിധ പരിശോധനകളെ അതിജീവിച്ചു 7.30ന് വിമാനത്താവളത്തിന് പുറത്തെത്തി വാഹനത്തിൽ കയറുമ്പോൾ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷബ്നയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും കയ്യിൽ സ്വർണമുള്ള കാര്യം ഇവർ സമ്മതിച്ചില്ല. തുടർന്ന് ഷബ്‌നയുടെ ല​ഗേജും ദേഹവും പരിധോധിച്ചിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായില്ല.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles