Tuesday, June 6, 2023

13 വർഷങ്ങൾക്ക് ശേഷം ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക്

ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് പ്രവേശിച്ച് ഇന്റർ മിലാൻ. ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ എസി മിലാനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകർത്ത ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കി.

ആദ്യപാദത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു. രണ്ടാംപാദത്തിൽ ഒരു ഗോളിനാണ് വിജയം കൈവരിച്ചത്.

ഇന്ററിന്റെ ഏക ഗോൾ നേടിയത് അർജന്റീനയുടെ മുന്നേറ്റ താരമായ ലൗതാരോ മാർട്ടിനെസാണ്. ആദ്യ പാദത്തിൽ ഡസിക്കോയും മഖ്താര്യനും ഇന്ററിനായി ഗോളുകൾ നേടിയിടുന്നു. 2010 നു ശേഷം ആദ്യമായാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇടം നേടുന്നത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles