Tuesday, June 6, 2023

അസം പൊലീസിലെ ലേഡി സിങ്കം എന്ന് അറിയപ്പെട്ട ജുൻമോനി രാഭ വാഹനാപകടത്തിൽ മരിച്ചു

അസം പൊലീസിലെ ലേഡി സിങ്കം എന്ന് അറിയപ്പെട്ട ജുൻമോനി രാഭ വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. ‘ലേഡി സിങ്കം’, ‘ദബാങ് പൊലീസ്’ എന്നീ പേരുകളിൽ അസമിൽ പ്രശസ്തയാണ് ജുൻമോനി രാഭ. ജുൻമോനി രാഭ സഞ്ചരിച്ച കാർ നാഗോൺ ജില്ലയിൽ വച്ച് കണ്ടെയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥയായിരുന്നു ജുൻമോനി. പരുക്കേറ്റ ജുൻമോനി രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

സരുഭുഗിയ ഗ്രാമത്തിൽ വച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകട സമയത്ത് ജുൻമോനി രാഭ ഔദ്യോ​ഗിക വേഷത്തിലായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ജുൻമോനി എന്തിനാണ് ​ഗ്രാമത്തിലേക്ക് ഒറ്റയ്ക്ക് യാത്ര തിരച്ചതെന്ന് അറിയില്ലെന്നാണ് കുടുംബാം​ഗങ്ങൾ നൽകുന്ന വിശദീകരണം.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles