Tuesday, June 6, 2023

രാജ്യാന്തര അംഗീകാര നിറവിൽ ‘സൗദി വെള്ളക്ക’

ഓപ്പറേഷൻ ജാവ എന്ന വമ്പൻ വിജയ ചിത്രത്തിനുശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമായിരുന്നു സൗദി വെള്ളക്ക. സന്ദീപ് സേനനാണ് ചിത്രം നിർമ്മിച്ചിരുന്നത്.

സൗദി എന്ന ചെറിയ ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച വെള്ളക്കയുടെ കഥ പറഞ്ഞെത്തിയ സൗദി വെള്ളക്കയിലെ ഐഷുമ്മയും സത്താറും നസീമയും ബ്രിട്ടോയും വക്കീലും ജഡ്ജിയും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുകയായിരുന്നു.

ഇപ്പോഴിതാ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ സൗദി വെള്ളക്ക മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ പനോരമയിൽ ഇടം ലഭിച്ചതുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടികൊണ്ടായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles