Tuesday, June 6, 2023

അച്ഛൻ ശ്രീനിവാസൻ ഇതുവരെ തന്റെ സിനിമകളെ പുകഴ്ത്തിയിട്ടില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ

അച്ഛൻ ശ്രീനിവാസൻ ഇതുവരെ തന്റെ സിനിമകളെ പുകഴ്ത്തിയിട്ടില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. താൻ ഉണ്ടാക്കിയ ഭക്ഷണം നല്ലതാണെന്ന് പറഞ്ഞിട്ടുണ്ടെന്നും, അതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനമെന്നും ആണ് ധ്യാൻ പറഞ്ഞത്.

തന്റെ കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി ഒക്കെ അച്ഛൻ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും നല്ല അഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ് ധ്യാൻ വെളിപ്പെടുത്തുന്നത്.

അതേസമയം ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്കെല്ലാം പ്രത്യേക ആരാധകർ തന്നെയുണ്ട്. ജീവിതത്തിലെയും സിനിമയിലെയും അനുഭവ കഥകൾ വളരെ രസകരമാണ്, ഇവയെല്ലാം തന്നെ നർമത്തിന്റെ രൂപത്തിലാണ് ധ്യാൻ പങ്കുവെയ്ക്കാറുള്ളത്. ചെറുപ്പത്തില്‍ തന്റെ സുഹൃത്തുക്കൾക്ക് തന്റെ അച്ഛന് സിനിമാതാരം ആണെന്ന് അറിയില്ലായിരുന്നുവെന്ന് താരം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. അച്ഛന്‍ ഹാസ്യ നടനാണെന്ന് അറിഞ്ഞാല്‍ സുഹൃത്തുക്കള്‍ കളിയാക്കാമെന്നും തിരക്കഥാകൃത്താണെന്ന് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ലായിരുന്നെന്നാണ് ധ്യാൻ പറഞ്ഞത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles