Tuesday, June 6, 2023

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,040 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,630 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലയിടിവാണ് പ്രാദേശിക ആഭരണ വിപണിയിൽ പ്രതിഫലിച്ചിട്ടുള്ളത്.

ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,991.09 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഔൺസിന് 2,010 ഡോളറിന് മുകളിൽ നിന്നിരുന്ന സ്വർണവിലയാണ് കുത്തനെ ഇടിഞ്ഞിരിക്കുന്നത്

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles