Friday, June 2, 2023

നടൻ അശ്വിൻ ജോസ് വിവാഹിതനായി

ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ അശ്വിൻ ജോസ് വിവാഹിതനായി. മെയ് 17 നായിരുന്നു താരത്തിന്റെ വിവാഹം. ഫെബ ജോൺസനാണ് വധു.

പതിനൊന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് അശ്വിനും ഫെബയും വിവാഹിതരാകുന്നത്. അശ്വിൻ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. നടി ഗൗരി ജി കിഷൻ, സംവിധായകൻ ജോൺ ആന്റണി ഉൾപ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി അശ്വിൻ ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്‌റ്റോറി, കുമ്പാരീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. അനുരാഗം എന്ന ചിത്രമാണ് അശ്വിന്റെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ഈ സിനിമയ്ക്ക് തിരക്കഥയെഴുതിയതും അശ്വിൻ തന്നെയാണ്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles