Tuesday, June 6, 2023

‘ചാള്‍സ് എന്റര്‍പ്രൈസസ്’ വെള്ളിയാഴ്ചയെത്തും; സ്‌നീക് പീക് പുറത്തു വന്നു

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ചാള്‍സ് എന്റര്‍പ്രൈസസി’ന്റെ സ്‌നീക് പീക് പുറത്തു വന്നു. ബാലു വര്‍ഗ്ഗീസ് അവതരിപ്പിക്കുന്ന രവി എന്ന കഥാപാത്രം പെണ്ണുകാണാന്‍ പോകുന്ന സീനാണ് സ്‌നീക് പീക്.

ചിത്രം സംസാരിക്കുന്നത് ഭക്തിയും കലയും തമ്മിലുള്ള പോരാട്ടമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ പറഞ്ഞിരുന്നു.

ഉർവശി, ബാലു വർഗ്ഗീസ്, കലൈയരസൻ, ഗുരു സോമസുന്ദരം, അഭിജ ശിവകല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെയ് 19 ന് ചിത്രം തീയേറ്ററുകളിലെത്തും. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles