Vismaya News
Connect with us

Hi, what are you looking for?

NATIONAL

ജല്ലിക്കെട്ട് നിരോധിക്കേണ്ടതില്ലന്ന് സുപ്രീം കോടതിയുടെ  അന്തിമ വിധി

ജല്ലിക്കെട്ട് നിരോധിക്കേണ്ടതില്ലന്ന് സുപ്രീം കോടതി. ജല്ലിക്കെട്ട് തമിഴ്‌സംസ്‌കാരത്തിന്റ അഭിവാജ്യഘടകമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന പൈതൃകത്തിന്റെ ഭാഗമാണ് ജല്ലിക്കെട്ടെന്ന് തമിഴ്‌നാട് നിയമസഭാ പ്രമേയം പാസാക്കിയപ്പോള്‍ പിന്നെ ജൂഡീഷ്യറിക്ക മറിച്ച് ചിന്തിക്കേണ്ട കാര്യമില്ലന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്.അതില്‍ തെറ്റുണ്ടെന് കണ്ടെത്താനായില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ജല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ് നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത നല്‍കിയഒ രുകൂട്ടം ഹര്‍ജിയിലാണ് വിധി.ജല്ലിക്കട്ട് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഇതിനെ മറിക്കടക്കാന്‍ നിയമം കൊണ്ടുവന്നിരുന്നു. അനുഛേദം 29 (1) ഉള്‍പ്പെടുത്തി ജല്ലിക്കെട്ടിന് നല്‍കിയ സംരക്ഷണം ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധാ ബോസാണ് വിധി പറഞ്ഞത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...