Tuesday, June 6, 2023

റിസര്‍വ് ബാങ്കിന്റെ 535 കോടി രൂപയുമായി കണ്ടെയ്‌നര്‍ ട്രക്ക് വഴിയില്‍ കേടായി

റിസര്‍വ് ബാങ്കിന്റെ 535 കോടി രൂപയുമായി കണ്ടെയ്‌നര്‍ ട്രക്ക് വഴിയില്‍ കേടായി. ചെന്നൈയിലെ താംബരത്ത് ആണ് സംഭവം ഉണ്ടായത്. ചെന്നൈയിലെ ആര്‍ബിഐ ഓഫീസില്‍ നിന്ന് വില്ലുപുരത്തേക്ക് കറന്‍സിയുിമായി പോയ രണ്ട് ട്രക്കുകളില്‍ ഒന്നാണ് ബ്രേക്ക്ഡൗണായത്. ഇതോടെ രണ്ട് ട്രക്കുകളും താംബരത്ത് നിര്‍ത്തിയിട്ടു.

അതേസമയം ആകെ 1070 കോടി രൂപയാണ് ഇരു ട്രക്കുകളിലുമായി ഉള്ളത്. ജില്ലയിലെ ബാങ്കുകള്‍ക്ക് വിതരണം ചെയ്യാനുള്ള കറന്‍സിയാണ് ഇത് എന്നാണ് പുറത്തു വരുന്ന വിവരം.

പതിനേഴ് പൊലീസുകാരുടെ സംരക്ഷണയിലായിരുന്നു ട്രക്കുകളുടെ നീക്കം. യാത്ര തടസപ്പെട്ടതോടെ ച്രോംപെട്ട് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. താംബരം അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ട്രക്കുകള്‍ക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സമീപത്തെ സിദ്ധ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ട്രക്കുകള്‍ മാറ്റിയിട്ടുണ്ട്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles