Tuesday, June 6, 2023

സൂര്യക്കും ജ്യോതികക്കുമൊപ്പം സായ് പല്ലവി; വൈറലായി ചിത്രങ്ങൾ

മലയാളി പ്രേക്ഷകരുൾപ്പെടെ നിരവധി ആരാധകരുള്ള താരങ്ങളാണ് സൂര്യയും ജ്യോതികയും. സിനിമ അഭിനയത്തിൽ മാത്രമല്ല, ജനങ്ങൾക്കിഷ്ടപ്പെട്ട താര ദമ്പതികളും ഇവരാണ്. കോടിക്കണക്കിന് ആരാധകരുടെ പ്രിയ താരം എന്നതിലുപരി ഭർത്താവ്, അച്ഛൻ, മകൻ എന്ന രീതിയിലെല്ലാം സൂര്യ ആരാധകർക്ക് പ്രിയങ്കരനാണ്.

അതുപോലെ തന്നെയാണ് ജ്യോതികയും. വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവിലും മികവുറ്റ കഥാപാത്രങ്ങളാണ് ജ്യോതികയെ തേടിയെത്തിയത്. ഇപ്പോഴിതാ സൂര്യക്കും ജ്യോതികക്കുമൊപ്പമുള്ള നടി സായ് പല്ലവിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സായ് പല്ലവി മലയാളത്തിലൂടെ സിനിമാ ലോകത്തെത്തി തമിഴ്, തെലുങ്ക് മേഖലകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത താരമാണ്. വളരെ വേഗത്തിലാണ് സായ് ആരാധകരുടെ ഹൃദയം കവർന്നത്. അഭിനയത്തോടൊപ്പം താരത്തിന്റെ നൃത്തത്തിനും നിരവധി ആരാധകരുണ്ട്. അതേസമയം, പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles