Friday, June 2, 2023

കാർഷിക മേഖലയുടെ വികസനത്തിനായി മൂന്ന് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി

കാർഷിക മേഖലയുടെ വികസനത്തിന് വേണ്ടി പ്രധാനമായും മൂന്ന് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രീയമായ കൃഷിരീതികളിലൂടെ ഉത്പാദനക്ഷമത വർധിപ്പിക്കുക, കാർഷിക ഉത്പന്നങ്ങളുടെ ശേഖരണം വർധിപ്പിക്കുക, കാർഷികോത്പന്നങ്ങൾ വ്യാവസായിക മൂല്യവർധനയുള്ള നിക്ഷേപകരുമായി ബന്ധിപ്പിക്കുക എന്നിവയാണ് മൂന്ന് മേഖലകൾ.

സർക്കാർ നടപടികളിലൂടെ മാത്രം സാധ്യമാകുന്ന ഒന്നല്ല കാർഷിക രംഗത്തെ മുന്നേറ്റമെന്നത്. കൂട്ടായിട്ടുള്ള ഇടപെടലുകളിലൂടെ മാത്രമാണ് ഈ രംഗത്തേയ്ക്ക് കൂടുതൽ പേരെ ആകർഷിക്കുവാൻ കഴിയുക. പുതുതലമുറ ഇതിനാവശ്യമായ രീതിയിൽ കാര്യങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles