Friday, June 2, 2023

ക്വാലാലംപൂരിലേക്കുള്ള അന്താരാഷ്ട്ര വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി; കാരണം ഇതാണ്

ക്വാലാലംപൂരിലേക്കുള്ള അന്താരാഷ്ട്ര വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയാതായി റിപ്പോർട്ട്. ഒരു യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം ചെന്നൈയിൽ ഇറക്കിയതെന്ന് അധികൃതർ അറിയിച്ചു.

280 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന് പുറപ്പെടുകയായിരുന്നു വിമാനം. ഇതിനിടെ ആണ് ഒരു യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ചെന്നൈയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles