Tuesday, October 3, 2023

SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70% വിജയം; 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എപ്ലസ് 


തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം.കഴിഞ്ഞ തവണത്തേക്കാള്‍ 0.44 ശതമാനമാണ് വര്‍ധന. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. വിഎച്ച്എസ്ഇ വിജയശതമാനം 99.9 ആണ്.

പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. സേ പരീക്ഷകള്‍ ജൂണ്‍ ഏഴ് മുതല്‍ 14 വരെ നടത്തും. പരീക്ഷ നല്ല നിലയില്‍ നടത്തിയ അധ്യാപക-അനധ്യാപകരേയും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളേയും മന്ത്രി അനുമോദിച്ചു. മെയ് 20 മുതല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കാം

കണ്ണൂര്‍(99.94%) ആണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല. വയനാട് ആണ് ഏറ്റവും കുറവ് വിജയശതമാനം(98.4%). വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാല, മൂവാറ്റുപുഴ. കുറവ് വയനാട്. ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ച ജില്ല മലപ്പുറം(4856 പേര്‍).

ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതി. 504പേർ ഉപരിപഠനത്തിന് യോഗ്യത നേടി(97.3%). ഗൾഫിലെ നാല് സെന്ററുകൾക്ക് 100 ശതമാനം വിജയം ലഭിച്ചു. ലക്ഷദ്വീപിൽ പരീക്ഷ എഴുതിയ 289 വിദ്യാർഥികളിൽ 283 പേർ ഉപരിപഠനത്തിന് യോഗ്യത നേടി (97.92) . ലക്ഷദ്വീപിൽ നാലു സെന്ററുകൾ 100 ശതമാനം വിജയം നേടി

ടിഎച്ച്എസ്എൽസിയിൽ 2914 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 2913പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.9. ഫുൾ എ പ്ലസ് നേടിയവർ–288.

Vismaya News Live Tv

Latest Articles