Friday, June 2, 2023

രണ്ടുദിവസത്തെ കേരള സന്ദർശനം; ഉപരാഷ്ട്രപതി നാളെ തിരുവനന്തപുരത്ത്

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ നാളെ തിരുവനന്തപുരത്തെത്തും. ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ ഡോ.സുധേഷ് ധൻകറുമുണ്ടാകും.

ഡൽഹിയിൽ നിന്ന് നാളെ വൈകിട്ട് 5 മണിയോടെ തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി ആദ്യം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. പിന്നീട് രാജ്ഭവനിലേക്ക് പോകും.

തുടർന്ന് രാത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്ന വിരുന്നിൽ പങ്കെടുത്ത് 22ന് രാവിലെ 9 മണിക്ക് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രഭാതഭക്ഷണം നടത്തും.

മാത്രമല്ല, കണ്ണൂർ വിമാനത്താവളത്തിലെത്തി തലശ്ശേരിയിലേക്ക് പോകുന്ന അദ്ദേഹം അവിടെ അദ്ദേഹത്തിന്റെ അധ്യാപികയായിരുന്ന രത്ന നായരെ സന്ദർശിക്കുകയും ചെയ്യും.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles