Saturday, September 30, 2023

നിയമസഭാ മന്ദിര ജൂബിലി ആഘോഷം; 22ന് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ 22ന് ഉദ്ഘാടനം ചെയ്യും. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ആയിരിക്കും രാവിലെ 10.30ന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉദ്ഘാടനം ചെയ്യുക.

അന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന മുൻ നിയമസഭാംഗങ്ങളുടെ കൂട്ടായ്മയിൽ വച്ച് മുൻ മുഖ്യമന്ത്രിമാരെയും മുൻ സ്പീക്കർമാരെയും പിറവം മുൻ എംഎൽഎ എം. ജെ ജേക്കബിനെയും ആദരിക്കും.

ജനുവരി 9 മുതൽ 15 വരെ നിയമസഭാവളപ്പിൽ സംഘടിപ്പിച്ച രാജ്യാന്തര പുസ്തകോത്സവം സംബന്ധിച്ച് തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനവും ഉപരാഷ്ട്രപതി നിർവഹിക്കും.

Related Articles

Latest Articles