Tuesday, June 6, 2023

തൈര് ഇങ്ങനെ ഉപയോഗിച്ചാൽ മുഖത്തെ ചുളിവുകള്‍ മാറ്റാം

മുഖത്തെ ചുളിവുകള്‍ നീക്കാന്‍, പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ വസ്തുക്കള്‍ പലതുണ്ട്. ഇതിലൊന്നാണ് തൈര്. ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇത് സൗന്ദര്യ, മുടി സംരക്ഷണത്തിനും ഒരുപോലെ സഹായകമാണ്.

തൈര് പല തരത്തിലും മുഖ ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കാം. പല തരത്തിലെ ഗുണങ്ങളും ഇതു നല്‍കുകയും ചെയ്യുന്നു.

തൈര്, മുട്ട വെള്ള, ഗ്ലിസറിന്‍, തേന്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. കഴുത്തിലും പുരട്ടാം.

തൈരിനൊപ്പം ഒലീവ് ഓയിലും മുഖത്തു പ്രായക്കുറവിനുള്ള നല്ലൊരു വഴിയാണ്. ചുളിവുകള്‍ നീക്കി പ്രായക്കുറവിന് ഇത് ഗുണം നല്‍കുന്ന ഫേസ് പായ്ക്കാണ്. ഒലീവ് ഓയില്‍ തനിയെ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതിലെ ഫാററി ആസിഡുകളും വൈറ്റമിനുകളുമെല്ലാം ഏറെ ഗുണം ചെയ്യും.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles