Tuesday, June 6, 2023

സിമ്പിൾവണ്ണിനൊപ്പം ലോഞ്ചിനൊരുങ്ങി ഓലയും ഏഥറും

കഴിഞ്ഞ കുറെ മാസങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ മെയ്‌ 23ന് ലോഞ്ച് ചെയ്യുകയാണ്. ഇതുവരെയും മുഴുവൻ വിലയും പ്രഖ്യാപിക്കാത്ത ഇ വി സ്കൂട്ടർ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപപോക്താക്കൾക്ക്1947 രൂപ ടോക്കൺ തുക നൽകി ഇപ്പോൾ ബുക്ക്‌ ചെയ്യാം.

വൃത്തിയുള്ളതും തൃകോണാകൃതിയിലുള്ളതുമായ ഹെഡ്ലൈറ്റ് ഹൗസിങ്,ഷാർപ്പ് ഡിസൈൻ, എൽ ഇ ഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രത്യേകതയാണ്. 4.8Kwh ബാറ്ററി കപ്പാസിറ്റിയുള്ള സിമ്പിൾ വൺ സ്കൂട്ടറിന് കമ്പനി അവകാശപ്പെടുന്ന റേഞ്ച് 236 കിലോമീറ്റർ ആണ്.

181 കിലോമീറ്റർ റൈഡിങ് റേഞ്ച് പറയുന്ന ഓല S1 ആണ് നിലവിൽ ഇക്കാര്യത്തിൽ മുന്നിൽ. നിലവിൽ ഇന്ത്യൻ ഇ വി സ്കൂട്ടർ വിപണി അടക്കി ഭരിക്കുന്ന ഓല ഇലക്ട്രിക്, ഏഥർ എനർജി, ടിവിഎസ് എന്നിവയ്ക്ക് കനത്ത വെല്ലുവിളിയുമായാണ് സിമ്പിൾവണ്ണിന്റെ കടന്നു വരവ്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles