Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

എസ് വൈ എസ് ഗ്രാമസഞ്ചാരത്തിന് സ്വീകരണം നൽകി

വർക്കല: യുവജനങ്ങളുടെ നാട്ടുവർത്തമാനം എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന സാരഥികൾ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ഗ്രാമസഞ്ചാരത്തിന് വർക്കല സോണിന് കീഴിൽ സ്വീകരണം നൽകി.

എസ് വൈ എസ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടന ഏറ്റെടുക്കേണ്ട പദ്ധതികളെയും, നടപ്പാക്കേണ്ട പ്രവർത്തനങ്ങളെയും കുറിച്ച് പൊതുജനാഭിപ്രായം ആരായുക എന്നതാണ് ഗ്രാമസഞ്ചാരത്തിന്റെ പ്രധാന ലക്ഷ്യം. സംഘടനയുടെ എല്ലാ ഘടകങ്ങളിലേയും ഭാരവാഹികളുമായി നേതൃത്വം ആശയവിനിമയം നടത്തി. ചിലക്കൂർ മദ്റസാ ഹാളിൽ സോൺ പ്രസിഡന്റ് അനീസ് സഖാഫിയുടെ അധ്യക്ഷതയിൽ സയ്യിദ് ഹുസൈൻ ബാഫഖിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടി നൈസാം സഖാഫി ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഘടനയുടെ സമീപന രേഖ, ഡയറക്ടറേറ്റുകളുടെ ദൗത്യം തുടങ്ങിയ വിഷയങ്ങളിൽ സ്റ്റേറ്റ് നേതാക്കളായ റഹ്‌മത്തുല്ലാ സഖാഫി എളമരം, എം.എം ഇബ്‌റാഹീം എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ഷരീഫ് സഖാഫി,സയ്യിദ് മുഹമ്മദ്‌ ജൗഹരി, ജാബിർ ഫാളിലി, നിജാസ് എന്നിവർ സംബന്ധച്ചു. നൗഫൽ മദനി സ്വാഗതവും,സിയാദ് നന്ദിയും പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...