Monday, September 25, 2023

തൃശൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

തൃശൂർ: മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. ചൊവ്വാഴ്ച്ച രാവിലെ ആണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസ് എന്ന ഓർഡിനറി ബസിന് പുറകിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികർക്ക് ആണ് കൂടുതൽ പരിക്കേറ്റിട്ടുള്ളത്. ഇവരെ സമീപത്തെ ലാൽ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ഗതാഗതം അര മണിക്കൂർ തടസപ്പെട്ടു. രണ്ടു പേരുടെ പരിക്ക് സാരമുള്ളതാണ്. 

Related Articles

Latest Articles