മലപ്പുറം: കുന്നുംപുറത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോ മറിഞ്ഞു. അപകടത്തില്‍ ഓട്ടോയിൽ ഉണ്ടായിരുന്ന എട്ടു വിദ്യാർത്ഥികൾക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരുക്കേറ്റു.മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.പരിയാപുരം സെൻട്രൽ എയുപി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.