Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

താമരശ്ശേരിയിൽ വൻ വിദേശ മദ്യ വേട്ട: 72 കുപ്പി വിദേശമദ്യവുമായി യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ വൻ വിദേശ മദ്യ വേട്ട. 72 കുപ്പി വിദേശമദ്യവുമായി യുവതി ഉൾപ്പെടെ രണ്ട് പേർ താമരശ്ശേരി എക്‌സൈസിന്റെ പിടിയിലായി. പുതുപ്പാടി കാക്കവയൽ പനച്ചിക്കൽ സ്വദേശികളായ വയലപ്പിള്ളിൽ തോമസ്, കാരക്കുഴിയിൽ ഷീബ എന്നിവരാണ് അറസ്റ്റിലായത്.

വിദേശ മദ്യം കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി എക്‌സൈസ് സർക്കിളും സംഘവും നടത്തിയ നീക്കത്തിലാണ് 72 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കെഎൽ 57 ബി 2599 നമ്പർ കാർ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. വാവാട് വെച്ച് കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വിദേശ മദ്യം കണ്ടെത്തിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനീഷ് കുമാർ, ആരിഫ്, കെപി ഷിംല എന്നിവരടങ്ങിയ സംഘമാണ് വിദേശ മദ്യം പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...