Monday, September 25, 2023

ഒഡിഷ ട്രെയിന്‍ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ഒഡിഷയില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതവും പരിക്കേറ്റവര്‍ ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. ട്രെയിനില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ അറിയുന്നവര്‍ എത്രയും വേഗം ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഡിഷയിലെ നിലവിലെ സ്ഥിതി അറിയാന്‍ ഉദ്യോഗസ്ഥരുമായി നിരന്തരം പുലര്‍ത്തിക്കൊണ്ട് ഇരിക്കുകയാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ അപകടത്തില്‍ പെട്ടത്. ഷാലിമറില്‍ നിന്ന് ചെന്നെയിലക്ക് പോവുകയായിരുന്ന കൊല്‍ക്കത്ത ചൈന്നൈ കോറമണ്ഡൽ എക്‌സ്പ്രസാണ് ആദ്യം ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചത്. അപകടത്തിന് പിന്നാലെകോറമണ്ഡൽ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ താളം തെറ്റി.

Related Articles

Latest Articles