Monday, September 25, 2023

അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം റിലീസിന് ഒരുങ്ങി രാജസേനൻ ചിത്രം

അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ഞാനും പിന്നൊരു ഞാനും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആരംഭിച്ച ചിത്രം റിലീസിന് ഒരുങ്ങുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തെത്തും. പൃഥ്വിരാജും ഇന്ദ്രജിത്തും ചേർന്നാണ് നാളെ വൈകിട്ട് അഞ്ചിന് പോസ്റ്റർ പുറത്തിറക്കുക. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം നിർമ്മിക്കുന്നത്. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇത്.

Related Articles

Latest Articles