Monday, September 25, 2023

കോട്ടയത്ത് കോളേജ് ഹോസ്റ്റലിനുള്ളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

കോട്ടയം: കോട്ടയത്ത് കോളേജ് ഹോസ്റ്റലിനുള്ളിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയത്തെ അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയായ ശ്രദ്ധ സതീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒപ്പമുള്ള സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സംഭവം. ഉടൻ തന്നെ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിയാണ് ശ്രദ്ധ സതീഷ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Related Articles

Latest Articles