Monday, September 25, 2023

സിവില്‍ സര്‍വീസ് മെയ്ൻസ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു; വിശദാംശങ്ങള്‍

യുപിഎസ് സി നടത്തുന്ന 2023 സിവില്‍ സര്‍വീസ് മെയ്ൻസ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. upsc.gov.in ല്‍ കയറി ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

രജിസ്‌ട്രേഷന്‍ ഐഡി അല്ലെങ്കില്‍ റോള്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 15നാണ് മെയ്ൻസ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്ന വിധം ചുവടെ:

ആദ്യം യുപിഎസ് സി സൈറ്റില്‍ കയറി സിവില്‍ സര്‍വീസ് മെയ്ൻസ് എക്‌സാമിനേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അഡ്മിറ്റ് കാര്‍ഡിനായി ലോഗിന്‍ ചെയ്യുക

രജിസ്‌ട്രേഷന്‍ നമ്പര്‍, സെക്യൂരിറ്റി കോഡ് എന്നിവ നല്‍കിയാണ് ലോഗിന്‍ ചെയ്യുക

ലോഗിന്‍ ചെയ്തതിന് പിന്നാലെ അഡ്മിറ്റ് കാര്‍ഡ് തെളിഞ്ഞ് വരുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

Related Articles

Latest Articles