Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

നെടുമങ്ങാട് ഓണോത്സവത്തിന് ആവേശോജ്ജ്വലമായ സമാപനം

നെടുമങ്ങാട്: ഏഴു ദിനങ്ങൾ നെടുമങ്ങാടിന്റെ നാട്ടുവീഥികളെ ഉത്സവാഘോഷത്തിൽ ആറാടിച്ച് നെടുമങ്ങാട് ഓണോത്സവം 2023 കൊടിയിറങ്ങി. സമാപന സമ്മേളനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ പരിപാടികളെ നെടുമങ്ങാട്ടെ ജനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. 

ആഗസ്റ്റ് 25 ന് ആയിരങ്ങളെ അണിനിരത്തി നടത്തിയ വിളംബര ഘോഷയാത്രയോടെയാണ് ഓണോത്സവത്തിന് തുടക്കമായത്. ഔദ്യോഗിക ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആഗസ്റ്റ് 28 ന് നിർവഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടികളുടെ പ്രധാന വേദികളിൽ ഒന്നായിരുന്നു നെടുമങ്ങാട്.

ആഘോഷത്തിൽ സമ്മേളിക്കാൻ എത്തിയ ചലച്ചിത്ര നടന്മാരായ നിവിൻ പോളി, വിനയ് ഫോർട്ട്‌ അടക്കമുള്ളവരും താമരശ്ശേരി ചുരം മ്യൂസിക് ബാൻഡ് ഉൾപ്പെടെ നിരവധി പ്രമുഖരുടെ കലാ നിശകളും ജനങ്ങളെ ആവേശ കൊടുമുടി കയറ്റി. സമ്മേളനങ്ങൾക്കും കലാപരിപാടികൾക്കും നെടുമങ്ങാട് കല്ലിങ്കൽ ഗ്രൗണ്ട് പ്രധാന വേദിയായി.

അത്തപ്പൂക്കളം മത്സരം, തിരുവാതിരക്കളി മത്സരം, നാടൻപാട്ട് മത്സരം, വടംവലി മത്സരം തുടങ്ങിയ പരിപാടികൾ ഓണാവേശം ഇരട്ടിപ്പിച്ചു. കുട്ടികൾക്കായി പ്രത്യേക അമ്യൂസ്‌മെന്റ് പാർക്കും ഫ്‌ളവർ ഷോയും വ്യാപാരമേളയും ഉണ്ടായിരുന്നു. വ്യാപാരികളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ടൗണിൽ വൈദ്യുത ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു. 


സമാപന ദിവസമായ ഇന്നലെ(സെപ്റ്റംബർ 01) പ്രശസ്ത പിന്നണി ഗായിക മൃദുല വാര്യർ നയിച്ച സംഗീത നിശ അരങ്ങേറി. നെടുമങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖ റാണി, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ, നെടുമങ്ങാട് ആർ.ഡി.ഒ കെ.പി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...