Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

അര്‍ജുന്‍ അശോകന്‍ ചിത്രം ‘തീപ്പൊരി ബെന്നി’ ട്രെയ്‍ലര്‍ പുറത്ത്

അർജുൻ അശോകൻ ചിത്രം ‘തീപ്പൊരി ബെന്നി’യുടെ ട്രെയിലർ പുറത്തെത്തി. മിന്നൽ മുരളിയിലൂടെ ശ്രദ്ധ നേടിയ ഫെമിന ജോർജ്ജാണ് ചിത്രത്തിൽ നായികയായിയെത്തുന്നത്. ഒരു കര്‍ഷക ഗ്രാമത്തിലെ തീവ്ര ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും, എന്നാല്‍ രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ടീയ നേതാവിന്റെ മകന്‍ ബെന്നിയുടേയും ജീവിത സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി.

ജഗദീഷാണ് വട്ടക്കുട്ടായിൽ ചേട്ടായി എന്ന സുപ്രധാന കഥാപാത്രമായെത്തുന്നത്. സെപ്റ്റംബർ 22നാണ് സിനിമയുടെ റിലീസ്.

ജോജി തോമസും വെളളിമൂങ്ങയുടെ സഹസംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് ചിത്രമൊരുക്കുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമയുടെ നിർമ്മാണം നിര്‍വ്വഹിക്കുന്നത്.

ടി ജി രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷ സാരംഗ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജ്, കോ-പ്രൊഡ്യൂസേഴ്സ് റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, സംഗീതം ശ്രീരാഗ് സജി, എഡിറ്റർ സൂരജ് ഇ എസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ മിഥുൻ ചാലിശ്ശേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് മോഹൻ, സൗണ്ട് ഡിസൈൻ അരുൺ വർമ എംപിഎസ്ഇ, സൗണ്ട് മിക്സിംഗ് അജിത് എ ജോർജ്, കോസ്റ്റ്യൂം ഡിസൈൻ ഫെമിന ജബ്ബാർ, സ്റ്റണ്ട് മാഫിയ ശശി, മേക്കപ്പ് മനോജ് കിരൺ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍ പ്രിജിൻ ജെസ്സി, വിഎഫ്എക്സ് പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളര്‍ അലക്സ് ഇ കുര്യൻ, സ്റ്റിൽസ് അജി മസ്കറ്റ്, കളറിസ്റ്റ് ലിജു പ്രഭാകർ, ട്രെയിലർ കട്ട്സ് കണ്ണൻ മോഹൻ, ടൈറ്റിൽ ജിസെൻ പോൾ, വിതരണം സെൻട്രൽ പിക്ചേഴ്സ്, പിആർഒ ഹെയ്ൻസ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്റ്.

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...