Monday, September 25, 2023

‘ഇന്ത്യ’ സഖ്യത്തിന്റെ ലക്ഷ്യം സനാതന ധര്‍മം അവസാനിപ്പിക്കല്‍; പരസ്യപ്രതികരണവുമായി മോദി

ഇന്ത്യാ സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സനാതന ധർമം അവസാനിപ്പിച്ച് 1000 വർഷത്തെ അടിമത്തത്തിലേക്ക് തള്ളിവിടുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയുടെ സംസ്കാരത്തെ ആക്രമിക്കുകയാണ്‌ അവരുടെ അജണ്ട. രാജ്യത്തെ ആയിരക്കണക്കിന് വർഷങ്ങളോളം ഒന്നിപ്പിച്ച മൂല്യങ്ങളും പാരമ്പര്യവും തകർക്കാനുള്ള ലക്ഷ്യവും പ്രതിപക്ഷത്തിനുണ്ട്. ഝാൻസിയിലെ റാണി ലക്ഷ്മീഭായിക്ക് ബ്രിട്ടീഷുകാരെ വെല്ലുവിളിക്കാനും തന്റെ ഝാൻസിയെ കൈവിടില്ലെന്ന് പറയാനും കഴിഞ്ഞത് സനാതന ധർമത്തിന്റെ ശക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദയനിധി സ്റ്റാലിന്റെ സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശത്തോടുള്ള പ്രധാനമന്ത്രിയുടെ ആദ്യ പരസ്യ പ്രതികരണമാണിത്. സനാതന ധര്‍മം സാമൂഹികനീതിക്കും തുല്യതയ്ക്കും എതിരാണെന്നും കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണ് അതെന്നുമായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധിയുടെ പ്രസ്താവന. ഇത് ബി.ജെ.പി. നേതാക്കൾക്കിടയിൽനിന്നുള്ള രൂക്ഷമായ പ്രതികരണങ്ങൾക്ക് വഴിവെച്ചിരുന്നു.

Related Articles

Latest Articles